Friday, April 10, 2009

ടൈററാനിക്കിന്റെ ജന്മനാട്ടില്‍


ഇതാണ് അല്‍ബര്‍ട്ട് മെമ്മോറിയല്‍ ക്ലോക്ക്. 1862ല്‍ ക്യൂന്‍ വിക്റ്റോറിയയുടെ ഭര്‍ത്താവായിരുന്ന പ്രിന്‍സ് അല്‍ബെര്‍ട്ട് മരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ലോക്ക്. കാസില്‍ പ്ലേസിലാണ് ഇത് സ്ഥിതിചെയ്യുന്നത് . 1865ല്‍ തുടങ്ങി, 1870ലാണ് ഇതിന്റെ പണി പൂര്‍ത്തി ആയത്. 43മീറ്ററാണ് ഇതിന്റെ ഉയരം. ഫാര്‍സെറ്റ് നദി തൂര്‍ത്ത സ്ഥലത്താണ് ഇത് പണിതിരിക്കുന്നത്. ഇന്നത്തെ ഹയ്യ് സ്റ്റ്ട്രീറ്റ് ആണിതു. ഇവിടെ പേരെടുത്ത എല്ലാ വലിയ ബ്രാന്റുകളുടെയുംഷോപ്പുകളും ഉണ്ട്. ഈ റോഡ് കാസില്‍ സ്ട്രീറ്റിന്റെ തുടര്‍ച്ചയാണ്.

ഇതാണ് കാസില്‍ പ്ലേസ്. 1600ആം നൂറ്റാണ്ടില്‍ ഇവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.. അതിന്റെ ഭാഗങ്ങളാണ് ആര്‍ച്ചോടുകൂടിയ ജനാലകള്‍. പിന്നീട വ്യാവസായിക നവോധാന കാലത്ത് ഈ സ്ഥലം ലിനെന്‍ വ്യവസായത്തിന്റെയും റീടെയിലിന്റെയും കേന്ദ്രമായിരുന്നു. അതു കൊണ്ടു തന്നെ നഗരത്തിന്റെ കേന്ദ്രവും ഇതു തന്നെ..1941ലെ ജര്‍മ്മന്‍ കാരുടെ ബോംബാക്രമണത്തോടെ ഇവിടം നശിച്ചു. എന്നാല്‍ ഇന്ന് ഈ സ്ഥലം അതിന്റെ എല്ലാ പ്രൌഡികളോടും കൂടി തിരിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ബെല്‍ഫാ‍സ്റ്റ് നഗരത്തിനടിയിലൂടെ ഫാര്‍സെറ്റ് നദി ഇപ്പോഴും ഒഴുകുന്നുണ്ട്. അതു കൊണ്ടാണ് ഈ നഗരത്തിന്, മൌത്ത് ഒഫ് തി സാന്റ് ബാങ്ങ്ഗ് എന്നര്‍ത്ഥമുള്ള ബെല്‍ഫാസ്റ്റ് എന്നപേരു വന്നത്. ഇനി കാണാന്‍ പോകുന്നതാണ് ഒഡീസ്സി കൊമ്പ്ലെക്സ്.
ബെല്‍ഫസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിങ്ങ്കോബ്ലക്സ് ആണിതു. w5എന്ന് സയന്‍സ് അന്റ് ടെക്നോളജി സെന്റ്ര്‍ ഇവിടെയാണ്. ഈ നാടിന്റെ അയിസ് ഹോക്കി ടീമിന്റെ സെന്റ്റും ഇവിടെ ആണ്. കൂടാതെ ഷൊപ്പിങ്ങ് സെന്റ്ര്‍, 12 സിനിമാ ഹോള്‍ , നാടകത്തിനായുള്ള തിയ്യേറ്ററുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, എന്നിവയെല്ലാം ഇതിനകത്തുണ്ട്. ഇതു ലഗന്‍ നദിയുടെ തീരത്താണ്. ഇതിന്റെ മറുകരയില്‍ കാണുന്നതാണ് ഒരു കാലത്ത് ലോകപ്രശ്തമായിരുന്ന കപ്പല്‍ നിര്‍മ്മാണ കേന്ദ്രം.



ആ കാണുന്നതാണ് ടൈറ്റാനിക്കിന്റെ ഈറ്റില്ലം. ഇന്ന് ഏപ്രില്‍ 10ആണ്. 1912ലെ ഇതേ ദിവസമാണ് ക്യാപ്റ്റ്ന്‍ ഇ.ജെ സ്മിത്തിന്റെ നേതൃത്വത്തില്‍ ആ കൂറ്റന്‍ കപ്പല്‍ ന്യൂയോര്‍ക്കിനെ ലക്ഷ്യമാക്കി കടല്‍ യാത്ര തുടങ്ങിയത്.

കൂടുതല്‍ വിശദമായി ടൈറ്റാനിക് ട്രിപ്പില്‍ അറിയാം എന്നു പറഞ്ഞ് നിറുത്തിയപ്പോഴെ തീരുമാനിച്ചു, എന്തായാലും കണ്ടീട്ടു തന്നെ കാര്യം.

Tuesday, April 7, 2009

ബെല്‍ഫാസ്ററ്

ടൈറ്റാനിക്കിന്റെ ജന്മനാട്ടില്‍
-------
നോര്‍ത്ത് അയര്‍ലാന്റ്, യു.കെ. യുടെ ഒരു ഭാഗമാണ്. ബെല്‍ഫാസ്റ്റാണ് അതിന്റെ തലസ്ഥാനം. യു.കെ പോലെ തന്നെ ഒരു ദ്വീപാണ് അയര്‍ലാന്റ്. പ്രകൃതിയുടെ എല്ലാ സൌന്ദര്യവും ഒത്തു ചേര്‍ന്ന ഒരു പ്രദേശം. പുഴകളും, തടാകങ്ങളും, പച്ചപ്പുല്‍ നിറഞ്ഞ കുന്നുകളും, താഴ്വാരങ്ങളും , കാടുകളും ഒക്കെ ചേര്‍ന്ന് കടലിന്റെ നടുക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രദേശമാണ്.
പെട്ടന്നുള്ള യാത്ര ആയതിനാല്‍ ആ നാടിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എത്തിയ ശേഷമാണ്, അവിടെ കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. അതില്‍ പ്രധാനപ്പെട്ടവ, സിറ്റി ടൂര്‍ , ജയന്റ് കോസ് വേ,ലഗന്‍ നദിയിലൂടെ ഒരു ബോട്ട് യാത്ര, ടൈറ്റാനിക്കിന്റെ പണിശാല യിലൂടെ ഒരു യാത്ര, ഇങ്ങനെ നീളുന്നു യാത്രകള്‍ . വിശദമായ യാത്ര ടൈറ്റാനിക്കിനു മാത്രം നല്‍കി, മൂന്നു ദിവസത്തെ യാത്ര, പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കു മാത്രമാക്കി. ലഗന്‍ നദിയാത്ര മനസ്സില്ലാ മനസ്സോടെ ഒഴിവാക്കി.
ആദ്യ ദിവസം നഗരം ചുറ്റി കാണാന്‍ തീരുമാനിച്ചു. ഒരു പാടു ചരിത്രം പറയാനുണ്ട് ഈ നാടിനെ കുറിച്ച്.“ മൌത്ത് ഓഫ് ദ സാന്റി ഫോര്‍ഡ്”, എന്നാണ് ബെല്‍ഫാസ്റ്റിന്റെ അര്‍ത്ഥം. എന്നും യുദ്ധങ്ങളെ നേരിടേണ്ടി വന്ന ഒരു ജാനസമൂഹ മായിരുന്നു അയര്‍ലാന്റിന്റേത്. 17ആം നൂറ്റാണ്ടില്‍ കത്തോലിക്കാ വിഭാഗവും, പ്രൊട്ടസ്റ്റ്ന്റ് വിഭാഗവും തമ്മിലുണ്ടായ ഏറ്റു മുട്ടല്‍ 19ആം നൂറ്റാണ്ടു വരെ നീണ്ടു നിന്നു. 19ആം നൂറ്റാണ്ടിനെ ബെല്‍ഫാന്റിന്റെ സുവര്‍ണ്ണ കാലം എന്നാണ് അറിയപ്പെടുന്നത്. ക്യൂന്‍ വിക്ടോറിയയുടെ ഭരണകാല മായിരുന്നു അതു. ഈ കാലത്താണ് ഇന്ന് കാണുന്ന ഹാര്‍ലാന്റ് &വൂള്‍ഫ് എന്ന ഷിപ്പ് യാര്‍ഡ് ,1862ല്‍സ്ഥാപിതമായത്. ഇതോടെ ഈ നാട് വാണിജ്യ പരമായും, വ്യാവസായികമായും ലോകത്തില്‍ മുന്പന്തിയിലായി. ആ കാലത്തെ പ്രശസ്ത് മായിരുന്ന ഇവരുടെ ലിനന്‍ , “ലിനനോപോളിസ്”എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ‍കൃഷി, നിര്‍മ്മാണം,സംഗീതം,കല എന്നീ മേഖലകളിലെല്ലാം ഇവര്‍ പ്രശസ്തരാണ്. 2ആം ലോകമഹായുദ്ധക്കാലത്ത്,ജര്‍മ്മനി ഏറ്റവും അധികം തവണ ആക്രമിച്ച നഗരവും ഇതാണ്. ആഭ്യന്തര യുദ്ധവും, ലോകമഹായുദ്ധവും ഒന്നൊതുങ്ങിയപ്പോഴാണ് ബ്രിട്ടണ് എതിരായി വിമോചന യുദ്ധം തുടങ്ങിയത്. 1998 വരെ ഈ പ്രശ്നങ്ങള്‍ നില നിന്നു . ഇതെല്ലാം നടക്കുബോഴും ,ഇവര്‍ തളരാതെ തങ്ങളുടേതായ കഴിവുകള്‍ ലോകത്തിനു മുന്‍പില്‍ കാഴ്ച വെച്ചു. അക്കാലത്താണ് ടൈറ്റാനികിന്റെ ജന്മവും. ലോകത്തിലെ ആദ്യത്തെ മിനറല്‍ വാട്ടര്‍ പ്ലാന്റ്, പ്രശസ്തമാ‍യ ഡിസ് ലറികള്‍ , ഇന്ന് കാണുന്ന കെട്ടിടങ്ങള്‍, കോട്ടകള്‍,...... ഇങ്ങനെ പോകുന്നു അവയുടെ പട്ടിക.














ഇതാണ് ബെല്‍ഫാസ്റ്റിലെ സിറ്റി ഹോള്‍. 1906ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പോര്‍ട്ട് ലാന്റ് സ്റ്റോണ്‍ കൊണ്ട് പണിതതും ,മുകള്‍ ഭാഗം കോപ്പര്‍ കൊണ്ട് നിര്‍മ്മിച്ചതു മാണ്. ഇതിനു ചുറ്റുമായാണ് ഇന്നത്തെ ബെല്‍ഫാസ്റ്റ് നഗരം പണിതുയര്‍ന്നിരിക്കുന്നത് . ഇതിന്നു മുന്നിലെ ബസ്സ് സ്റ്റോപ്പില്‍ നിന്നാണ് സിറ്റിടൂര്‍ തുടങ്ങുന്നത്. ഡ്ബിള്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ നില തുറന്നതാണ്. തണുപ്പിനു കൂട്ടായി കടല്‍ കാറ്റും വീശുന്നുണ്ട്. എന്നാലും കാഴ്ചകള്‍ കാണാനുള്ള സൌകര്യം കണക്കാക്കി, തണുപ്പിനെ കൂട്ടാക്കാതെ ബസ്സിന്റെ മുകള്‍ നിലയില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.