Thursday, October 23, 2008

ജാതി !!!

ജാതി, എന്തിനെന്നു ചോദിക്കെ,
മറുപടി വന്നിതു പല ജാതിയില്‍.

ഉച്ഛ് നീചത്വങ്ങളെ കാട്ടിടാന്‍ ,
മനുഷ്യനെ ഭിന്നിപ്പാന്‍, ഭരിക്കാന്‍,

തൊഴിലിന്നു സ്ഥാനം നല്കാന്‍,
ആരാധനയ്ക്കു നാമം നല്കാന്‍.

നീളുന്നുത്തരങ്ങളിങ്ങനെ പല തരം ,
കേട്ടു ഞെട്ടി ഞാന്‍ മറ്റൊരുത്തരം!!

തന്തയില്ലാത്തവര്‍ക്കു മേല്‍വിലാസം, ജാതി!!
മനുഷ്യ ചിന്തയെന്തീ ജാതി??

ചിത്രം വിചിത്രമിതു ,ചിത്രകാരന്റെ,
ഹാ കഷ്ടം, മഹാകഷ്ടം..

കേരള സാഹിത്യത്തില്‍ തെളിവുണ്ടു പോല്‍,
ചരിത്രമിതു സാക്ഷിയെന്നൊരു ന്യായവും.

ആണും പെണ്ണും രണ്ടു ജാതി,
നമുക്കെന്തിനു വേറെ ജാതി??

ജന്മ്ദാതാക്കളില്ലാതൊരു ജന്മവും,
ജനിക്കുന്നതില്ലയീ ധരിണിയില്‍.

പോറ്റുവാന്‍ കെല്പില്ലാത്തവര്‍
പെറ്റുവളര്‍ത്തി അനാഥ ജാതി.

കൊന്നതിനെ തിന്നുന്നവന്‍ നീതിമാന്‍,
ഭീരുവിനെ കൊല്ലുന്നവനേതു ജാതി??

ജനകനില്ലാ ദൈവങ്ങളെ പൂജിപ്പോര്‍,
ജനകനില്ലാ മനുഷ്യനെ പുച്ഛിക്കുന്നു!!

ജാതി ചോദിച്ചു പാഴാകുന്നു,
ജന്മമിതെന്നറിയും നമ്മള്‍??

വേണ്ട പല ജാതി നമുക്കു,
രണ്ടു ജാതി മതി ജീവിക്കാന്‍.

Sunday, October 5, 2008

കാത്തിരിപ്പ്..

പിരിയില്ലൊരു നാളും
നിന്നെ ഞാന്‍,
പിരിഞ്ഞു പോയവര്‍-
ക്കറിയില്ലതിന്‍ കാര്യം
നിന്നെ നിനയ്ക്കില്‍
നീയെന്‍ മുന്‍പിലില്ല,
നിനയ്ക്കായ്കില്‍ നീ്
എന്നില്‍ നിറയുന്നു,
എന്നും കാതോര്‍ത്തു
നിന്‍ ശബ്ദത്തിനായ്,
മൌനത്തിന്‍ ആഴമറിഞ്ഞു
നിന്നിലെ ശബ്ദമായ്,
സ്നേഹത്തിന്‍ ആഴമറിഞ്ഞു
നിന്നുടെ വിരഹത്തില്‍,
നിന്‍സ്പര്‍ശമായ് മാറുന്നു
വീശുന്ന തെന്നലും,
നിന്‍ മണമായ് മാറുന്നു
പെയ്യുന്ന പുതുമഴയും,
നിന്നിലെ സ്നേഹം
പങ്കിട്ടു പോകിലും,
നീ വരും വഴിയില്‍
കാത്തിരിക്കുന്നു ഞാന്‍.
കണ്ടു നീയെന്നെ
വഴി മാറിപോകിലും,
കണ്ണുനീര്‍ തുടച്ചു
മറ്റാരും കാണാതെ,
നിറ പുഞ്ചിരി തൂകി
മാലോകര്‍ കാണ്‍കെ,
കാത്തിരിക്കുന്നിന്നും
നീ വരും നാളിനായ്..