Tuesday, July 29, 2008

കുട്ടിക്കാലം......

മുത്തശ്ശ്ന്റെ കൈ പിടിച്ചു , ഒരു ഏഴു വയസ്സുകാരി നാട്ടിന്‍ പുറം കാണാനിറങ്ങി.......
അവള്‍ ആദ്യ മായാണ് കേരളത്തില്‍ തനിയെ വരുന്നതു ....തമിഴ് നാട്ടിലെ വരണ്ട കാറ്റും തമിഴ് ഭാഷയും കേട്ടു വളര്‍ന്ന അവള്‍ക്ക്, മലയാളം മറുനാടാണ്..... ഇവിടുത്തെ കാറ്റിന് തണുപ്പുണ്ട് , മുറ്റത്തെ നന്ദ്യര്‍വട്ടതിന്ടെയും, ഗാന്ധരാജന്റെയുമം മണമുണ്ട് ....
പുത്തനുടുപ്പിട്ട് അവള്‍ ഒരുങ്ങി ....അവളുടെ കൈ പിടിച്ച മുത്തശ്ശനെ അവള്‍ ശ്രദ്ധിച്ചു ... എന്താ മുത്തശ്ശന്‍ ഷര്‍ട്ട് ഇടാത്തത് ??? അവളുടെ നോട്ടത്തിലെ ചോദ്യം കണ്ടു മുത്തശ്ശന്‍ പറഞ്ഞു ..
"എനിക്ക് ഇതൊക്കെ മതി ,നമുക്കു പോവാം "...ഇടതു കൈ കൊണ്ടു തോളത്തെ തോര്‍ത്തെടുത്ത് മുഖം തുടച്ചു തോളത്തു തന്നെ ഇട്ട്, അവളുടെ കൈ പിടിച്ച് നടന്നു ....
പാടത്തേക്ക് എന്നാണ് മുത്തശ്ശന്‍ പറഞ്ഞതു .... അവള്‍കത് മനസ്സിലായില്ലെഗ്കിലും,
മുത്തശ്ശന്റെ കൂടെ നടക്കുബോള്‍് ഒരു ഗമ തോന്നി ..... മുത്തശ്ശനെ കണ്ടു എല്ലാവരും ഒതുങി പോകുന്നു ....ആണുങള്‍ മടക്കി കുത്തിയ മുണ്ടഴിച്ചു തോളത്തെ തോര്‍ത്ത്‌ കയ്യില്‍ പിടിച്ച് തൊഴുന്നു ..., പെണ്ണുങ്ങള്‍ തലകുനിച്ചു ഒതുങി പോകുന്നു ... പക്ഷേ അത് അധികാരത്തിന്റെ
ആയിരുന്നില്ല ,സ്നേഹത്തിന്റെ ,ബഹുമാനത്തിന്റെ, ആയിരുന്നു ......
കുറേ പുല്ലും ചളിയും ഉള്ള സ്ഥലത്തു മുത്തശ്ശന്‍ നിന്നു. !!!! ഇതാണ് പാടം?..കുറേ ആണുങ്ങളും ,
പെണ്ണുങ്ങളും ....ചളിയില്‍ പണിയെടുക്കുന്നുണ്ടായിരുന്നു . മുത്തശ്ശന്‍ വെള്ളമുണ്ടു മടക്കിക്കുത്തി ചളിയിലേക്കു ഇറങ്ങി ..."അയ്യേ മുത്തശ്ശാ ചളി "...അവള്‍ വിളിച്ചു പറഞ്ഞതു കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി ....."ങാ....ഇതു നിങള്‍ക്കൊക്കെ ചളിയാവും..പക്ഷെ അങ്ങനെ പറയാന്‍ പാടില്ല"...എന്ന് പറഞ്ഞ് അതേ ചളി കയ്യിലെടുത്തു വാത്സല്യത്തോടെ അവളുടെ കവിളില്‍് തലോടി പറഞ്ഞ് ...."ഇതു ഇല്ലെങ്കില്‍ ഈ കാണുന്ന മനുഷ്യരോന്നും ഇല്ല"....ഇതു കേട്ടു ചുറ്റും നിന്നവര്‍ ചിരിച്ചു .. കൂട്ടത്തില്‍ വയസ്സായ ആള്‍ "അങ്ങനെ പറഞ്ഞ് കൊടുക്ക്‌ മേലാനെ ..,ഇന്നത്തെ കുട്ടികള്‍്ക്കു ഒന്നും അറിയില്ല "....അവര്‍ പറയുന്നത് അവള്‍ക്ക് പകുതിയും മനസ്സിലകുന്നില്ലായിരുന്നു....
പണിനിറുത്തി വന്ന പെണ്ണുങ്ങളില്‍ എല്ലാവരും അവളെ കൌതുകത്തോടെ നോക്കി ...അവരോടായി മുത്തശ്ശന്‍ പറഞ്ഞു.... "ഇതു മകളുടെ മകളാ ... പുലര്‍്ച്ചയ്ക്കുള്ള വണ്ടിക്കു വന്നതാ ..ഇനി ഇവള്‍ ഇവിടുത്തെ സ്കൂലില പഠിക്കുന്നത് .."... അവള്‍ എല്ലാവരോടുമായി ചിരിച്ചു ...ഒരു പെണ്ണ് മരംപോലുള്ള പത്രത്തില്‍ (പാള) വെള്ളം കൊണ്ടു വന്നു അവളുടെ മുഖം കഴുകാന്‍ നോക്കി ...പക്ഷെ അവള്‍ക്കത് കൂടുതല്‍ വിഷമം ഉണ്ടാക്കി ...."അക്ക ഞാന്‍ കാഴുകിക്കോളാം"...."അക്കയോ ? "അവര്‍ ആശ്ചര്യപ്പെട്ടു ...മുത്തശ്ശനെ നോക്കി ....."ചേച്ചിന്ന അവള്‍ തമിഴില്‍ വിളിച്ചത് " മുത്തശ്ശന്‍ പറഞ്ഞു ..."അയ്യോ കുഞ്ഞേ ...അടിയന്ടെ പേരു ചെമ്ബ്ബീ ന്നാ ...അങ്ങനെ വിളിച്ച മതി "...ഇപ്പോള്‍ ഞെട്ടിയത് അവളായിരുന്നു ....അമ്മൂമ്മയുടെ വയസ്സുള്ള ആളെ പേരു വിളിക്കുന്നതെങ്ങനെ ??!!
പിന്നെ ചെമ്ബ്ബി എല്ലാവരെയും പരിചയ പ്പെടുത്തി, ....."മുണ്ടി,കുഞ്ഞി,കോത, അമ്മുണ്ണി ,പാറു,വള്ളി ... അത് അടിയന്ടെ കെട്ടിയോന്‍ ,ചാത്ത "... നേരത്തെ മുത്തശ്ശനോട് വര്‍ത്താനം പറഞ്ഞ വയസായ ആളെ ചൂണ്ടി കാട്ടി ..."മറ്റേതു ബാപ്പൂട്ടി "..
മുറുക്കി ചുവന്ന പല്ലു കാട്ടി ബാപ്പൂട്ടി ചിരിച്ചു ...തലേകെട്ട് അഴിച്ചു കുടഞ്ഞു അരയില്‍ കെട്ടികൊണ്ട് ചോദിച്ചു "കുഞ്ഞിന്റെ പേരെന്താ ?"....."ശ്രീക്കുട്ടി "...അവള്‍ പറഞ്ഞു ..."ങാ നല്ലപേര്"..അത് പറഞ്ഞു ബാപ്പൂട്ടി ദൂരെ നിന്ന പശുവിന്റെ അടുത്തേക്ക് പോയീ ...

"ബാപ്പൂട്ടി എന്താ പശൂനെ ചെയ്യണത് ??" അവളുടെ ചോദ്യം കേട്ടു പെണ്ണുങ്ങള്‍ കൂട്ടച്ചിരിയായി ....
ചെമ്പി അവരെ നോക്കി പറഞ്ഞു "കുട്ടി ഇതൊക്കെ ആദ്യം കാണുകയാവും ,അത് കാളയാണ് ഇവിടെ പൂട്ടാന്‍ കൊണ്ടു വന്നതാണ്‌ "..പക്ഷെ അവള്‍ക്ക് ഒന്നും മനസ്സിലായില്ല ...എന്തിനാണ് ഇവരൊക്കെ ഈ ചളിയില്‍ നില്ക്കുന്നത് ?? മുത്തശ്ശന്‍ എന്തിനാണ് ഈ പുല്ലു ചളിയില്‍ കുഴിചിടുന്നത് ?? ഈ പശുക്കള്‍ അല്ല കാളകള്‍ പാവം എന്തിനാണ് ഈ ചളിയില്‍ നില്കുന്നത് ???ഒന്നിനും അവള്‍ക്ക് ഉത്തരം കിട്ടിയില്ല ..പക്ഷെ ആ ചിത്രങ്ങള്‍ അവളുടെ മനസ്സില്‍ മായാതെ നിന്നു ...
















6 comments:

ഗൗരിനാഥന്‍ said...

ആദ്യ കമന്റ് എന്റെ വക....
എന്തായാലും ഒരു പാടു പറയാന്‍ ഉള്ള ഒരാള്‍ ഒന്നു തുടങ്ങുകയെങ്കിലും ചെയ്തല്ലൊ എന്ന സന്തൊഷം ഒരു വശത്ത്..ഒപ്പം ശരിക്കും ഒന്നു വിമര്‍ശിചേക്കാം എന്ന മോഹവും..അപ്പോള്‍ അക്ഷര പീശാശിനെ നമ്മുക്ക് പതുക്കെ ഓടിപ്പിക്കാം..എന്നാലും ശ്രദ്ധിക്കൂ..പിന്നെ മുഴുവന്‍ ആക്കാതെ ന്നിര്‍ത്തിയ പൊലെ ഒരു തോന്നല്‍ ആണ് വായിച്ചവസാനിച്ഛപ്പോള്‍ തോന്നിയത്..

എന്തായാലും ഇതെല്ലാം മാറ്റാവുന്ന കാര്യങ്ങള്‍ മാത്രം..
പിന്നെ ഇവിടെ സജീവമായതില്ലേ മറ്റു ബ്ലൊഗുകല്‍ സന്ദര്‍ശിച്ച് വിലയേറിയ അഭിപ്രായം പറയു..
എന്റെ ഈ ലിങ്കില്‍ പോയാല്‍ കമന്റ്കള്‍ വഴി പോകൂ..

ശ്രീ ഇടശ്ശേരി. said...

വിമര്‍ശനതിനു നന്ദി..
ആദ്യമായാണു ഇങനെയുളള എഴുത്ത്...അക്ഷര പിശകു അതു കൊണ്ടാണ്.എന്റെ തുടക്കം;ഒരു തിരിഞ്ഞുനോട്ടം;ഒരുസുഖമുള്ളഓര്‍മ്മ.വരികള്‍ക്കിടയില്‍ എന്നെ തിരിച്ചറിയാന്‍ കഴിയണം.അതായിരുന്നു ഉദ്ദേശം.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഈ ശ്രീന്നൊരാള് ഞങ്ങടെ എടേലൊണ്ട് അവിടുന്ന് അടിച്ച് മാറ്റിയതാണൊ,
നന്നായി. തുടരുക.
ഒത്തിരി സ്‌നേഹത്തോടെ കുഞ്ഞിപെണ്ണ്‌

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

എഴുത്ത് വളരെ ഇഷ്ടമായി. തുടര്‍ന്നെഴുതുക.


കുഞ്ഞിപ്പെണ്ണ് സൂചിപ്പിച്ചിരുന്നു ശ്രീ എന്ന പേരില്‍ ഒരു ബ്ലോഗര്‍ കൂടി വന്നിട്ടുണ്ടെന്ന്. :)

ശ്രീ ഇടശ്ശേരി. said...

കുഞ്ഞിപ്പെണ്ണെ.
കണ്ടതില്‍ സന്തോഷം..ഒരു പേരില്‍ എന്തിരികുന്നു എന്നു പറയുന്നില്ല..കാരണം,"ശ്രീ" എനികു എല്ലാമാണ്. "ശ്രീ" ഇല്ലാതെ ഈ ലോകം ഇല്ല എന്നതു എന്റെ വിശ്വാസവും..ഈ എകന്തതയില്‍ നിങ്ങളെ പോലുള്ളവരൊട് സംവദികാന്‍ കഴിയുന്നതു എന്റെ ഭാഗ്യവും..നന്ദി,വീണ്ടും കാണണം.:)

ഗൗരിനാഥന്‍ said...

oru sree' ye ennannekkumayi koode koottiyittumundallo