Monday, August 11, 2008

കാഴ്ചകള്‍

എന്നെ എഴുതാന്‍ പ്രേരിപ്പിച്ച എന്റെ ഗുരുനാഥനും സുഹൃത്തിനും നന്ദി പറയട്ടെ ......... മാന്ചെസ്റ്റ്റിലെ അനുഭവങ്ങള്‍ പറയുമ്പോഴാണ് എഴുതാനുള്ള ആവശ്യം വന്നത് ...

യാത്ര എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്..കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍ , നാലു വര്‍്ഷത്തില്കൂടുതല്‍ഒരു നാട്ടിലുംതങാത്ത"നാടോടി"കളായിരുന്നുഎന്ന് പറയുന്നതാവുംനല്ലത് ... ജീവിത തിരക്കിലെ അനുഭവങ്ങള്‍ , നല്ലതോ, ചീത്തയോ,എന്തായാലും മനുഷ്യായുസ്സിന്റെ സമ്പത്ത് മറ്റെന്താണ് ? കേരളം വിട്ടൊരു ജീവിതം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല ..കാരണങള്‍ പലതാണ് ..പ്രധാന കാരണം ഗള്‍ഫ് തന്നെ ...എല്ലാവരും നന്മ പറയുമ്പോഴും അതിന്ടെ തിന്മ അനുഭവിച്ചവരില്‍ ഒരാളാണ് ഞാന്‍ ..കുടുംബം ,അതിന്ടെ സുഖം, ബന്ധങ്ങളുടെ തീവ്രത ...പണത്തിനു ഇതു തരാനാവുമോ ?? ...കുട്ടികാലത്തെ ഏകാന്തത എന്റെ മക്കള്‍ അനുഭവികരുതെന്നു ,കുട്ടികാലത്തെ മനസ്സില്‍ തീരുമാനിച്ചിരുന്നു ...പക്ഷെ വിധിയെ മാറ്റാന്‍് ആരാലാവും ??? കുടുംബത്തോടെ വരാനായി എന്നത് വലിയ അനുഗ്രഹമായി ..

തണുപ്പും പ്രകൃതി ഭംഗിയും നിറഞ്ഞ സ്ഥലമാണ്‌ ബ്രിട്ടന്‍ എന്നത് നേരത്തെ അറിയാമായിരുന്നു. ഒരു സ്ഥലത്തു വന്നു പോകുമ്പോഴത്തെ അനുഭവവും , അവിടെ ജീവിക്കുബോഴത്തെ അനുഭവങ്ങളും വ്യത്യസ്തങള്‍ തന്നെ...അനുഭവങ്ങള്‍ !!എണ്ണി പറയാനാവില്ല ..കാരണം ... അത്രയധികം .. പ്രതേകിച്ചു എന്നെ പോലെ കേരളത്തിലെ ഗ്രാമത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് ..ആദ്യത്തെ അനുഭവം യാത്രയില്‍ നിന്നും കിട്ടി.

യാത്രയുടെ ദൈര്‍ഘ്യം ,വിമാനത്തില്‍ പത്തു മണികൂരും , അല്ലാതെ എഴെട്ടു മണികൂറിന്റെ കാത്തിരിപ്പും ;ക്ഷീണവും ബോറടികും പുറമേ, ടോയ്ല്ട്ടിലെ പേപ്പര്‍ റോള്‍ കണ്ടാണ്‌ തളര്‍ന്നത്. വൃത്തിക്ക് പേരു കേട്ടവരുടെ വൃത്തിയെ പ്രാകി .. തീര്‍ന്നില്ല.... വീട്ടിലെ ടോയ്ല്റ്റ് കണ്ടപ്പോള്‍ ഞെട്ടി !! പേപ്പര്‍ റോള്‍ മാത്രമല്ല നിലത്തു വെള്ളം വീണാല്‍ പോകാന്‍ തുടകുകയല്ലാതെ വേറെ വഴിയില്ല ... ഇപ്പോള്‍ ആലോചികുമ്പോള്‍ ചിരിവരുമെങ്കിലും, ആ ഞെട്ടല്‍ മാറാന്‍,ആഴ്ചകള്‍ വേണ്ടിവന്നു .

രാത്രിമറക്കന്‍ ആവില്ലാ. ഭാഷ ,സംസ്കാരം,ജീവിതരീതികള്‍ ,ഭക്ഷണം ,കാലാവസ്ഥ ... അങനെ എല്ലാം വ്യത്യസ്തം . എങനെ ഇതൊക്കെ തരണം ചെയും എന്നുള്ള ചോദ്യങ്ങള്‍ മനസിനെ വല്ട്ടിയിരുന്നു... യാത്രാക്ഷീണം കാരണം എല്ലാം മറന്നു ഉറങി .. ഒന്‍പതു മണിക്ക് ഉറങിയ ഞങള്‍ ഉണര്‍ന്നത് എട്ടുമണിക്...എല്ലാ ക്ഷീണവും മാറി നല്ല ഉന്മേഷത്തോടെ ഉണര്‍ന്നു എന്നുവേണം പറയാന്‍ ...സമയം നോക്കിയപ്പോളാണ് മനസ്സിലായത് രാവിലെ എട്ടുമണിക്കല്ല രാത്രിഎട്ടുമണിക്കാണ് എഴുന്നേറ്റത്!!!!! ഇരുപത്തിനാലു മനികൂഒര്‍ ഉറങി ..കാരണം കാലാവസ്ഥയോ , ജെറ്റ്ലാഗോ, ക്ഷീണമോ??എന്തായാലും മറക്കാനാവാത്ത അനുഭവമായി ..


4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

kollam , nalla ezhuthe..thutaru

ശ്രീ said...

അനുഭവങ്ങള്‍ കൊള്ളാം.

:)

ശ്രീ ഇടശ്ശേരി. said...

വഴി പോക്കനും, ശ്രീ ക്കും നന്ദി. വീണ്ടും ഈവഴി വരിക..

നിരക്ഷരൻ said...

ഇവിടത്തെ എല്ലാ അനുഭവങ്ങളും എഴുതിയിട് മാഷേ. കുറച്ച് നാള്‍ കഴിഞ്ഞ് വീണ്ടും വായിച്ച് നോക്കാന്‍ നല്ല രസമായിരിക്കും.