Thursday, October 23, 2008

ജാതി !!!

ജാതി, എന്തിനെന്നു ചോദിക്കെ,
മറുപടി വന്നിതു പല ജാതിയില്‍.

ഉച്ഛ് നീചത്വങ്ങളെ കാട്ടിടാന്‍ ,
മനുഷ്യനെ ഭിന്നിപ്പാന്‍, ഭരിക്കാന്‍,

തൊഴിലിന്നു സ്ഥാനം നല്കാന്‍,
ആരാധനയ്ക്കു നാമം നല്കാന്‍.

നീളുന്നുത്തരങ്ങളിങ്ങനെ പല തരം ,
കേട്ടു ഞെട്ടി ഞാന്‍ മറ്റൊരുത്തരം!!

തന്തയില്ലാത്തവര്‍ക്കു മേല്‍വിലാസം, ജാതി!!
മനുഷ്യ ചിന്തയെന്തീ ജാതി??

ചിത്രം വിചിത്രമിതു ,ചിത്രകാരന്റെ,
ഹാ കഷ്ടം, മഹാകഷ്ടം..

കേരള സാഹിത്യത്തില്‍ തെളിവുണ്ടു പോല്‍,
ചരിത്രമിതു സാക്ഷിയെന്നൊരു ന്യായവും.

ആണും പെണ്ണും രണ്ടു ജാതി,
നമുക്കെന്തിനു വേറെ ജാതി??

ജന്മ്ദാതാക്കളില്ലാതൊരു ജന്മവും,
ജനിക്കുന്നതില്ലയീ ധരിണിയില്‍.

പോറ്റുവാന്‍ കെല്പില്ലാത്തവര്‍
പെറ്റുവളര്‍ത്തി അനാഥ ജാതി.

കൊന്നതിനെ തിന്നുന്നവന്‍ നീതിമാന്‍,
ഭീരുവിനെ കൊല്ലുന്നവനേതു ജാതി??

ജനകനില്ലാ ദൈവങ്ങളെ പൂജിപ്പോര്‍,
ജനകനില്ലാ മനുഷ്യനെ പുച്ഛിക്കുന്നു!!

ജാതി ചോദിച്ചു പാഴാകുന്നു,
ജന്മമിതെന്നറിയും നമ്മള്‍??

വേണ്ട പല ജാതി നമുക്കു,
രണ്ടു ജാതി മതി ജീവിക്കാന്‍.

18 comments:

ശ്രീ ഇടശ്ശേരി. said...

ഇതിനെ ഏതു വിഭാഗത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ വായനക്കാര്‍ തീരുമാനിക്കുക. വിമര്‍ശിക്കുക,ക്രൂശിക്കാതിരിക്കുക,കാരണം,
എന്റെ മനസ്സിലെ വേദന ഇങ്ങനെ പുറത്തു വന്നു എന്നേ എനിക്കറിയൂ.ഇതു ജാതി ഭ്രാന്തന്മാര്‍ക്ക് സമര്‍പ്പിക്കുന്നു.
:)

ഗീത said...

ഇടശ്ശേരി, ക്രൂശിക്കുന്നതെന്തിന്? മനസ്സില്‍ വേദന തിങ്ങുമ്പോഴാണത്രേ നല്ല കവിതകള്‍ പുറത്തുവരുന്നത് (എന്നാണ് എല്ലാവരും പറയുന്നത്.)

മനുഷ്യന് മതവും ജാതിയും കൂടിയേ തീരൂ എങ്കില്‍ ആയിക്കോട്ടേ.
മതം : മനുഷ്യന്‍.
ജാതി : ആണു്, പെണ്ണ്‌.

പക്ഷേ ജാതിഭ്രാന്തന്മാര്‍ ഇതു സമ്മതിച്ചു തരില്ല.

ശ്രീ ഇടശ്ശേരി. said...

ഗീതേ,ഇത് എന്നാണ് മനുഷ്യര്‍ മനസ്സിലാക്കുക??
മതത്തിന്റെ പേരില്‍ സ്വന്തം അയല്‍ക്കാരനെ, സുഹൃത്തിനെ,ഗുരുനാഥനെ...ഒക്കെ കുരുതി കൊടുക്കുബോള്‍; മനസ്സ് വല്ലാതെ വേദനികുന്നു.
നമ്മുടെ എഴുത്തുകാര്‍ സമൂഹത്തെ നേര്‍വഴിക്കു
നടത്താന്‍ കാലാകാലങ്ങളില്‍ മുറിവില്‍
മരുന്നു പുരട്ടാന്‍ ‍ശ്രമിക്കുബോള്‍ ,കൂടെ കൂടി മുളകു
പുരട്ടുന്നവരെ എന്തു ചെയ്യും??
പിന്നെ,
കവിത, എന്നാവുബോള്‍ ആ ചട്ടക്കൂടിലൊന്നും നില്‍ക്കാത്തതിനെ ക്രൂശിക്കാമല്ലോ.:)
നന്ദി, ഇനിയും വരിക.

മണിലാല്‍ said...

best wishes

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടെ മനുഷ്യനെന്ന ഒരു ജാതിയേ ഉള്ളൂ, ശ്രീ. സ്ത്രീയും പുരുഷനും ഒരേജാതി തന്നെ.

ഗീതേച്ചിയുടെ അഭിപ്രായത്തോട് ചെറിയ വിയോജിപ്പ്.

മതം : സ്നേഹം
ജാതി : മനുഷ്യന്‍.

പിന്നെ വേറെ ജാതി ഉണ്ടെങ്കില്‍ അത് മൃഗങ്ങളുടേതാണ്. (അതില്‍ പെടുന്ന മനുഷ്യരും ഉണ്ട്.)

ശ്രീ ഇടശ്ശേരി. said...

മാര്‍ജാരന്‍,നന്ദി,വീണ്ടും വരിക.
രാമചന്ദ്രന്‍,അഭിപ്രായത്തെ ആദരിക്കുന്നു,
സ്വപ്നത്തില്‍ വലിയ രാജാവുതന്നെ ആവാം അല്ലെ.

Unknown said...

കവിത നന്നായിട്ടുണ്ട് ...
ആശംസകളോടെ,

ഗൗരിനാഥന്‍ said...

mashe kavithakalil anu tto kooduthal thilangunnathu..മാഷെ കവിതകളിലൂടെ ആണുട്ടോ കൂടുതല്‍ തിളങ്ങുന്നത്. പെരുത്തിഷ്ടായി..നന്നായി.ആര്‍ക്കും നേരമില്ലല്ലോ ഇതൊന്നും ചിന്തിക്കാന്‍ , പണ്ടേതോ പൊട്ടന്‍ വിളമ്പിയ ജാതി മഹത്വവും പേറി നടപ്പാണ് മലയാളികള്‍ ഇന്നും,.വീണ്ടും എഴുതുക, ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഹാരിസ് നെന്മേനി said...

http://harisnenmeni.blogspot.com/
വേണ്ടെ വേണ്ട ജാതി

ശ്രീ ഇടശ്ശേരി. said...

കെ.പി, നന്ദി.വീണ്ടും വരിക...

ശ്രീ ഇടശ്ശേരി. said...

ഗൌരീ നാഥന്‍,
ഇതു കവിതയാണെന്ന് തീരുമാനിച്ചെങ്കില്‍,
എനിക്കുള്ള അടി വേറെ വരും.എനിക്കു തോന്നിയതു എഴുതുബോള്‍ ഉള്ളില്‍ എപ്പോഴും ഭയമാണ്..ഇനി എന്തായാലും ധൈര്യമായി.
പ്രോത്സാഹനത്തിനു നന്ദി..
ഒപ്പം പേരിലെ അക്ഷരവ്യത്യാസത്തിനു മാപ്പ്..
ഇങ്ങനെ എഴുതാന്‍ പറ്റുന്നുള്ളൂ..:(
:)
നെന്മേനി,
വീണ്ടും വരിക.

B Shihab said...

ആണും പെണ്ണും രണ്ടു ജാതി,
നമുക്കെന്തിനു വേറെ ജാതി??
നന്നായിട്ടുണ്ട് ...

നിരക്ഷരൻ said...

കൊട് കൈ. പെരുത്തിഷ്ടായി.

സഹിക്കാന്‍ പറ്റാതായപ്പോള്‍ നീയേത് ജാതിയാ
എന്ന പേരില്‍ ഞാനും ഒന്ന് പോസ്റ്റിയിരുന്നു.

നിരക്ഷരൻ said...

മാഷേ... ഋതുഭേദങ്ങള്‍ എന്ന പേരില്‍ മയൂര എന്ന ഒരു കവയിത്രിയുടേയും ബ്ലോഗുണ്ട്.

ശ്രീ ഇടശ്ശേരി. said...

ഷിഹാബ്, നന്ദി.
നിരക്ഷരന്‍,നന്ദി. “ശ്രീ” എന്ന പേരില്‍ വേറെ ആള്‍ ഉണ്ടെന്നറിഞ്ഞപ്പോഴാണ് തറവാട്ടു പേര് കൂട്ടിച്ചേര്‍ത്തത്. ഇനി ഇതിന് എന്താണ് വഴി..???

നിരക്ഷരൻ said...

ഇതിന്റേയും പേര് മാറ്റേണ്ടതായി വരും. മയൂര കുറെയധികം വര്‍ഷങ്ങളായി ബ്ലോഗ് ചെയ്യുന്ന ആളാണ്. ഇടശ്ശേരിയുടെ ബ്ലോഗ് കൂടുതല്‍ ആളുകള്‍ അറിഞ്ഞ് വരുന്നതിനുമുന്‍പ് പേര് മാറ്റലിനെപ്പറ്റി ആലോചിക്കാവുന്നതാണ്. രണ്ടുപേരുടേയും വിഷയവും കവിത തന്നെയായത് കൂടുതല്‍ നൂലാമാലയായി :)

ഹാപ്പി ബ്ലോഗിങ്ങ് :)

ശ്രീ ഇടശ്ശേരി. said...

എന്നെ അങ്ങട് കൊല്ല്...
നിരക്ഷരാ‍ാ‍ാ‍ാ‍ാ‍ാ‍ാ..
കവിതക്കു മാത്രമല്ല എന്റെ ഈ ലോകം..
എന്റെ എല്ലാ ചിന്തകള്‍ക്കും കൂടിയാണ്..
:)

മരത്തലയന്‍ പട്ടേട്ടന്‍ said...

All the best.