Sunday, October 5, 2008

കാത്തിരിപ്പ്..

പിരിയില്ലൊരു നാളും
നിന്നെ ഞാന്‍,
പിരിഞ്ഞു പോയവര്‍-
ക്കറിയില്ലതിന്‍ കാര്യം
നിന്നെ നിനയ്ക്കില്‍
നീയെന്‍ മുന്‍പിലില്ല,
നിനയ്ക്കായ്കില്‍ നീ്
എന്നില്‍ നിറയുന്നു,
എന്നും കാതോര്‍ത്തു
നിന്‍ ശബ്ദത്തിനായ്,
മൌനത്തിന്‍ ആഴമറിഞ്ഞു
നിന്നിലെ ശബ്ദമായ്,
സ്നേഹത്തിന്‍ ആഴമറിഞ്ഞു
നിന്നുടെ വിരഹത്തില്‍,
നിന്‍സ്പര്‍ശമായ് മാറുന്നു
വീശുന്ന തെന്നലും,
നിന്‍ മണമായ് മാറുന്നു
പെയ്യുന്ന പുതുമഴയും,
നിന്നിലെ സ്നേഹം
പങ്കിട്ടു പോകിലും,
നീ വരും വഴിയില്‍
കാത്തിരിക്കുന്നു ഞാന്‍.
കണ്ടു നീയെന്നെ
വഴി മാറിപോകിലും,
കണ്ണുനീര്‍ തുടച്ചു
മറ്റാരും കാണാതെ,
നിറ പുഞ്ചിരി തൂകി
മാലോകര്‍ കാണ്‍കെ,
കാത്തിരിക്കുന്നിന്നും
നീ വരും നാളിനായ്..

9 comments:

ശ്രീ ഇടശ്ശേരി. said...

ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത പടിഞ്ഞാറിന്റെ മക്കളുടെ വേദന..നാളെ നമ്മുടെയും..

ഗീത said...

ഹൃദ്യമായ പ്രണയ കവിത.

നിനയ്ക്കുമ്പോള്‍ മുന്നിലെത്താതിരിക്കയും നിനയ്ക്കാതിരിക്കുമ്പോള്‍ മനസ്സില്‍ വന്നു നിറയുകയും ചെയ്യുന്ന ആ ആള്‍ ഇതറിയുന്നുണ്ടോ?

ഓ.ടോ. മുന്‍ പോസ്റ്റുകളില്‍ കുറേ വായിച്ചു.
ബ്ലോഗ് ഹെഡര്‍ : ഋതുഭേതങ്ങള്‍ എന്നത് ഋതുഭേദങ്ങള്‍ എന്നാക്കുമോ? (r^thubhEdangngaL)

Unknown said...

നിന്നിലെ സ്നേഹം
പങ്കിട്ടു പോകിലും,
നീ വരും വഴിയില്‍
കാത്തിരിക്കുന്നു ഞാന്‍.

നന്നായിരിക്കുന്നു... ഭാവുകങ്ങള്‍.

ശ്രീ ഇടശ്ശേരി. said...

ഗീത,വളരെ നന്ദി. തെറ്റ് ചൂണ്ടി കാണിക്കയും അതു തിരുത്തനുള്ള വഴി പറഞ്ഞു തന്നതിനും. ഇനിയും ഈ വഴി വന്ന് എനിക്ക് വഴി കാട്ടിത്തരുമല്ലോ

Kunjipenne - കുഞ്ഞിപെണ്ണ് said...

ഗീതചേച്ചീ...ആ അക്ഷര വ്യത്യാസം കണ്ട് പിടിക്കാന്‍ ആട്യത്തെ ഋതുഭേതത്തിലും രണ്ടാമത്തെ ഋതുഭേദത്തിലും മാറീം തിരിഞ്ഞും അരമണിക്കൂറ് നോക്കേണ്ടി വന്നു.അക്ഷരമെല്ലാം അറിയാവുന്നതിന്‍റെ ഓരോ കൊഴപ്പങ്ങളെ...മനുഷ്യരെ തെറ്റിക്കാന്‍ ഒരോരുത്തര് എറങ്ങിക്കോളും..
ഇടശ്ശേരി പ്രണയം പെയ്തിറങ്ങീട്ടുണ്ടല്ലൊ...കുഴപ്പായോ?..നന്നായി....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല വരികള്‍. ആശംസകള്‍.

ശ്രീ ഇടശ്ശേരി. said...

മുരളികയ്ക്കും, രാമചന്ദ്രനും നന്ദി. വീണ്ടും വരിക.:)
കുഞ്ഞിപ്പെണ്ണേ..പ്രണയത്തിനു വില കല്പിക്കാത്തവര്‍ക്കാണ് ഇത്.പിന്നെ അക്ഷരപിശകിന്, എന്റെ,
ഗീത ടീച്ചര്‍ തിരുത്തി..
തന്റെതു ആര് തിരുത്തും ഹിഹിഹി...:)

ഗൗരിനാഥന്‍ said...

:)

ശ്രീ ഇടശ്ശേരി. said...

ഗൌരീ..ഈ ചിരിയുടെ കാര്യം ??
ഒന്ന് വിശദമാക്കണേ...