Thursday, August 21, 2008

വിശ്രമം

പൂക്കളമൊരുക്കാന്‍ പൂവന്വേഷിച്ചപ്പോളാണ് ,വീടിനോട് ചേര്‍ന്ന പൂമരം കണ്ടത് ...നിറയെ മഞ്ഞ പൂക്കള്‍ . കൈ എത്താഞ്ഞപ്പോള്‍ , ഒരു കൊടുവാള് കൊണ്ടു കൊമ്പ് വെട്ടാമെന്നു കരുതി . കൊടുവാളെടുത്തു ആഞ്ഞു വെട്ടി ...പക്ഷെ ; കൊടുവാള്‍ കൈയ്യില്‍ നിന്നും തെറിച്ചു പോയി ....ഉയര്‍ന്നു പൊങ്ങിയ കൊടുവാള്‍ വീടിന്റെ കഴുക്കോലില്‍ തട്ടി നിന്നു ...അത് എളുപ്പത്തില്‍ താഴേക് വന്നില്ല ,കൂടെ കഴുക്കോലും കൊണ്ടാണ് വന്നത് . കഴുക്കോല് താഴേക്ക് വന്നപ്പോള്‍ കൂടെ നിന്ന കൂട്ടുകാരും വലിയ ശബ്ദത്തോടെ താഴേക്ക് പോന്നു . അടുത്ത മുറിയിലെ ബുള്‍്ഡൊഗ് ശബ്ദം കേട്ടു പുറത്തു വന്നു .അതിനെ കണ്ടു ഭയന്ന് ഞാന്‍ വീടിനു പുറകിലേക്ക് വലിഞ്ഞു . ഭയം എന്നിട്ടും വിട്ടു മാറിയില്ല .അതിന്റെ നോട്ടം അത്ര ഭയങ്കര മായിരുന്നു ..ശരീരം അപ്പോഴും വിറയ്കുന്നുണ്ട്...ഇനി എന്ത് ചെയ്യും ??ആരോ ചോദിച്ചു . നൂറ്റാണ്ടുകളായി കൊത്തു പണി ചെയ്ത മുന്‍്വശം പ്രൌഢിയോടെ, നില്‍ക്കയായിരുന്നു ....വയസ്സന്‍ ആശാരിക്കു പോലും ഒന്നും ചെയ്യാനാവില്ല ...മം വെറുതെ അല്ല അതിനും മടുത്തീട്ടുണ്ടാവും..കാലം എത്രയായി ഈ മുറ്റത്തെ അങ്കങ്ങള്‍ ഒക്കെ കാണുന്നു ...അവരും വിശ്രമിക്കട്ടെ , എന്ന് ധൈര്യത്തോടെ പറഞ്ഞു . അപ്പോഴാണ് പടികടന്നു ആരോവരുന്നത് കണ്ടത് . ആളെ കണ്ടപ്പോള്‍ എന്റെ എല്ലാ ധൈര്യവും ചോര്‍ന്നു പോകുന്നതറിഞ്ഞു ..മുത്തശ്ശന്‍ ;...മരിച്ചുപോയ മുത്തശ്ശന്‍ ...തിരിഞ്ഞു ഓടാന്‍ നോക്കി ; തട്ടി വീണു എഴുന്നേറ്റപ്പോളാണ് സമാധാനമായത് ... ഉച്ച നേരത്തെ വിശ്രമം തന്ന വിറയല്‍ ഇപ്പോഴും ഉണ്ട് ...

3 comments:

ഗൗരിനാഥന്‍ said...

അധികമുറങ്ങല്ലേ ...ഞങ്ങളും ഇതു വായിചൂ പേടിക്കില്ലേ...

ശ്രീ ഇടശ്ശേരി. said...

പേടിപ്പിക്കുന്ന മുത്തശ്ശന്മാരുണ്ടോ വീട്ടില്‍???
ഉണ്ടെങ്കില്‍ സൂക്ഷിക്കണം..

നിരക്ഷരൻ said...

ഇടയ്ക്കിങ്ങനെ ഓരോ ഉറക്കവും സ്വപ്നവുമൊക്കെ നല്ലതാ....