Tuesday, August 26, 2008

മാന്‍ചെസ്റ്റ്റും,വെള്ളിയാഴ്ചയും ...

നമ്മുടെ ഗ്രാമങ്ങളില്‍ , പണ്ടു വെള്ളിയാഴ്ചകള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍് ഉണ്ടായിരുന്നു.
ദേവിക്ക് പ്രധാനപ്പെട്ട ദിവസം ,പള്ളിയില്‍ പ്രത്യേകതയുള്ള ദിവസം ,അങ്ങനെ ഓരോന്ന്....കൂടാതെ സന്ധ്യ കഴിഞ്ഞാല്‍ മനുഷ്യര്‍ പുറത്ത് ഇറങ്ങി നടക്കാന്‍ ഭയപ്പെടും ;ഭയം, ഇഴ ജീവികളെ മാത്രമല്ല, രാത്രി സഞ്ചാരികളായ; ഭൂത,പ്രേത, പിശാചുക്കളെ കൂടി യാണ്.
മാഞ്ചസ്റ്റ്റിലെ വെള്ളിയാഴ്ചകള്‍ക്കും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. സാധാരണ ദിവസങ്ങളില്‍ എല്ലവരും വളരെ അച്ചടക്കത്തോടെ ജോലിക്കു പോകുന്നവരാണ്. അതു സമയത്തിലും, ജോലിയിലും, വസ്ത്രധാരണത്തിലും വ്യക്ത്മായി കാണാവുന്നതാണ്.എന്നാല്‍ വെള്ളിയാഴ്ചകള്‍ക് പൊതുവേ അവധി ദിവസത്തിന്റ അന്തരീക്ഷമാണ്. അതു വസ്ത്ര ധാരണത്തില്‍ നിന്ന് വ്യക്ത്മാണ്.
വസ്ത്രം.... ഓരോ ദിവസത്തിനും,അവസരത്തിനും വ്യത്യസ്തമാണ് ഇവര്‍ക്കും. വ്യത്യാസം അവയുടെ അളവിലാണെന്നു മാത്രം . ആഘോഷത്തിന്റ് പ്രാധന്യം കൂടുബോള്‍ ആണുങ്ങള്‍ കൂടുതല്‍ വസ്ത്രം ധരിക്കയും , സ്ത്രീകള്‍ കുറവു വസ്ത്രം ധരികുകയും ചെയുന്നു..
മിക്കവാറും എല്ലാവരും വേഗം ജോലി തിര്‍ത്തു വീട്ടില്‍ പോകും. അന്നത്തെ രാത്രി ആഘോഷത്തിന്റേതാണ്. ഇവിടുത്തെ രാത്രികള്‍ രണ്ടു വിധമാണ്. ഒന്ന്, രാത്രി പത്തു മണി ആയാലും തെരുവു വിളക്കുകള്‍ തെളിയാത്ത വിധം പകല്‍ വെളിച്ചമുള്ള വേനല്‍ക്കാല രാത്രികള്‍ , രണ്ടാമത്തേത് ,ഉച്ച തിരിഞ്ഞ് മൂന്ന് മണി ആകുബോഴേകും തെരുവ് വിളക്കുകള്‍ തെളിയുന്ന വിധം ഇരുട്ടാവുന്ന ശരത്ക്കാല രാത്രികള്‍. ഇതില്‍ ഏതായാലും പുലരും വരെ ആണും പെണും , തെരുവിലുണ്ടാവും..റസ്റ്റോറന്റുകള്‍ എല്ലാം നിറഞ്ഞ് കവിയും...ബാറുകളുടെ കാര്യവും അങ്ങനെ തന്നെ.
കുട്ടികളെ കാണാന്‍ കൂ‍ടി കിട്ടില്ല. മുന്നില്‍ കണ്ട ഓരോ രൂപവും എന്നെ അത്ഭുതപ്പെടുത്തി. മനസ്സ് പറഞ്ഞു ‘യക്ഷി’ . എങ്ങനെ ??എന്നല്ലെ..വസത്രം; വെള്ള സാരിയല്ല,പകരം കറുത്ത ഗൌണ്‍ . മുഖം; ചോരയില്ലാതെ വെളുത്ത് മരവിച്ചത്. ചുണ്ടുകള്‍; ഓരോര്‍ത്തര്‍ക്കും ഓരോ നിറമാണ് കറുപ്പ്,നീല,പച്ച,...അങ്ങനെ പോകുന്നു. കണ്ണുകള്‍; ക്റുഷ്ണ് മണികള്‍ പല വര്‍ണ്ണത്തില്‍, അവ പ്രക്രുതി ദത്തവും അല്ലത്തതും ,എന്നല്‍ അവയ്ക്കു ചുറ്റും നല്‍കിയിരിക്കുന്ന നിറങ്ങളാണ് കൂടുതല്‍ ഭീതി ഉണ്ടാക്കുന്നത്. മുടി; മുട്ടോളം ഇല്ലെങ്കിലും, വര്‍ണ്ണിക്ക തക്കതു തന്നെ. മാരിവില്ലിലെ എല്ലാ നിറങ്ങളും കാണാം എന്നതു അത്ഭുതം തന്നെ. ഭയന്ന് താഴെ നോക്കിയപ്പോള്‍ കണ്ടതോ, വെളുത്ത കൈയിലെ നീണ്ടു കൂര്‍ത്ത നഖം, ചുവന്ന നിറത്തില്‍. കാലുകള്‍ ; ഭൂമി തൊടാതെ,[ഹയ് ഹീലില്‍ ] ഒഴുകി നടക്കുന്നു....
അവരുടെ കൂടെ നടക്കുന്ന ആണ്ണുങ്ങളെ , എന്തു പേര് നല്‍കാം...യക്ഷന്‍,ഗന്ധ്ര്‍വ്വന്‍, അല്ല ‘ഡ്രാക്കുള’ വെളുത്ത് വിളര്‍ത്ത മുഖം, നിറഞ്ഞ ചിരി, തിളങ്ങുന്ന കണ്ണുകള്‍‍, മന്യതയുടെ മുഖം മൂടി,വസ്ത്ര ധാരണവും വളരെ മന്യതയുള്ളത്,ഒപ്പം ആ നീണ്ട കറുത്ത കോട്ടും..വിക്ടോറിയന്‍ കെട്ടിടങ്ങള്‍ക്കിടയിലൂ ടെ നടന്നു വരുന്നതു കണ്ടാല്‍ .... മനസ്സ് അറിയാതെ ഒന്നു നടുങ്ങും[ഡ്രാക്കുള സിനിമകളുടെ പ്രഭാവം]...

14 comments:

ഗൗരിനാഥന്‍ said...

കലക്കി മാഷെ കലക്കി ഒന്നന്നര പോസ്റ്റ്... ഈ യക്ഷികളെ നോക്കിയിരിക്കുന്നവരെ എന്തു വിളിക്കണം? ;)

ശ്രീ ഇടശ്ശേരി. said...

യക്ഷികളെ ഒന്നെ നോക്കൂ..
പിന്നെ നോക്കിയാല്‍....
പല്ലും,നഖവും മാത്രം ബാക്കി..:D

Kunjipenne - കുഞ്ഞിപെണ്ണ് said...

മനുഷ്യേന്മാരെ പേടിപേടിപ്പിക്കാന് ഒരോരുത്തര് എറങ്ങിക്കോളും
പിന്നൊരു കാര്യം ഒരു സ്മാള് പിടിപ്പിച്ചിട്ട് നടക്കാമെങ്കില് ഇവറ്റ അടുക്കൂലാാാ

ശ്രീ ഇടശ്ശേരി. said...

കുഞ്ഞിപെണ്ണേ,
ഇവര് ലാ‍ര്‍ജ് അടിചുനടക്കുന്നവരാ,കൂട്ടാവും..
പിന്നെ ഇവര്‍ക്ക് ആണുങ്ങളെ ആണു കൂടുതല്‍ നോട്ടം..കുഞ്ഞിപെണ്ണ് പേടിക്കണ്ട ..
അല്ല!!!പെണ്ണുങ്ങളെ പിടിക്കുന്നവരും ഉണ്ട്!!!
എന്നാലും,അനുവാദം ഇല്ലാതെ ഇവിടെ ആരും ആരെയും ഒന്നും ചെയ്യാറില്ല എന്നതു കൊണ്ട് ആശ്വസിക്കാം...
:D

ശ്രീ said...

മാഞ്ചസ്റ്റാരിലെ വെള്ളിയാഴ്ചകള്‍ കൊള്ളാം.
:)

ബ്ലോഗാക്ഷരി said...

യക്ഷിക്കഥ കൊള്ളാമല്ലോ :)

ആൾരൂപൻ said...

ഇന്‍ബോക്‍സില്‍ ബൂലോകത്തുനിന്നുള്ള നാലെഴുത്തുകള്‍ കണ്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. ഇതു പതിവുള്ളതല്ലല്ലൊ....
നാലെഴുത്തും ഒരാളുടേതാണെന്നു കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ഇത്‌ അപൂര്‍വ്വാല്‍ അപൂര്‍വ്വം....
അയച്ച ആളിന്റെ പേരു കൂടി വായിച്ചപ്പോള്‍ ഞാന്‍ ഫ്ലാറ്റ്‌. ദേ, കിടക്കുന്നു .. തറയില്‍...
അവിടെ കിടന്നു കൊണ്ട്‌ ഞാന്‍ ചിന്തിച്ചു....
ഞാനിപ്പോള്‍ എവിടെയാണ്‌?
ഭൂലോകത്തോ ബൂലോകത്തോ അതോ പരലോകത്തോ?
എന്ത്‌? സാക്ഷാല്‍ Mr. Edassery (ശ്രീ. ഇടശ്ശേരി) അല്ലേ എനിയ്ക്കെഴുതിയിരിക്കുന്നത്‌? ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ സ്വര്‍ഗ്ഗസ്ഥനായ സാക്ഷാല്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍????
അപ്പോള്‍ ഞാനിപ്പോള്‍....???
ഞാന്‍ ചുറ്റും നോക്കി.... കമ്പ്യൂട്ടര്‍, മോണിറ്റര്‍... എല്ലാം എനിയ്ക്ക്‌ വ്യക്തമായി കാണാനായി.... അതെ... ഞാന്‍ ഭൂമിയില്‍ തന്നെയാണ്‌... ഇത്‌ ഗോവിന്ദമ്മാമന്‍ (ഞാനും കുറ്റിപ്പുറത്തെ ഒരു നായരാണല്ലോ!) സ്വര്‍ഗ്ഗത്തില്‍ നിന്നും എനിയ്ക്കയച്ച എഴുത്തുകളാവാനേ തരമുള്ളു.... ഞാന്‍ പതുക്കെ എഴുന്നേറ്റു. ഞാന്‍ പതുക്കെ സ്വബോധവും പരിസരബോധവും വീണ്ടെടുത്തു.... എഴുത്തുകള്‍ ഓരോന്നായി വായിച്ചു....
ഓഹോ... അപ്പോള്‍ കുറ്റിപ്പുറത്തുകാര്‍ മാഞ്ചസ്റ്ററിലും മറ്റുമുണ്ടല്ലേ? കൊള്ളാം...
രാത്രി പത്തുമണിയുടെ പകല്‍ വെളിച്ചം... ഉച്ചയ്ക്ക്‌ മൂന്നുമണിയ്ക്ക്‌ കത്തുന്ന തെരുവുവിളക്കിന്റെ വെളിച്ചം ... അതൊക്കെ ഞാനിപ്പോഴാണ്‌ ആലോചിക്കുന്നത്‌... വെള്ളിയാഴ്ചകളില്‍ അപ്പോള്‍ ഈ കുട്ടികള്‍ എന്തു ചെയ്യുന്നുവോ അവോ???
ചോരയില്ലാത്ത മുഖം... കൂര്‍ത്ത നഖം.... ചുവന്ന കാലുകള്‍....എല്ലാവര്‍ക്കും കറുത്ത ഗൗണ്‍.. എന്തോ എനിയ്ക്കൊന്നും മനസ്സിലായില്ല കെട്ടോ....
പക്ഷെ... അക്ഷരത്തെറ്റുകള്‍... അതെനിയ്ക്കു മനസ്സിലായി.
അതൊക്കെ ഒന്നു തിരുത്തിയേയ്ക്കൂ...

കൃഷ്‌ണമണി - krhsh_NamaNi
പ്രകൃതി - prakrhthi

ചെമ്പി, ചാത്ത, മുണ്ടി...... ആ പേരുകള്‍ എന്നെ എന്റെ ബാല്യത്തിലേയ്ക്ക്‌ കൊണ്ടുപോയി... ഇതെല്ലാം നാട്ടിലെ ആളുകളാണ്‌... ഇനിയുമുണ്ട്‌ ഓര്‍മ്മയില്‍ ഇത്തരം പേരുകള്‍.... കാരിച്ചി... നീലി... താമി... തെയ്യന്‍.... ചിരികണ്ഠന്‍, ഐദ്‌റു.... കണക്കറായി...ഞാന്‍ പതുക്കെ വീണ്ടും ഒരു കുറ്റിപ്പുറത്തുകാരനായി... പാടത്ത്‌ ആറ്റയെ ആട്ടിയ ആ ബാല്യം... ഓര്‍മ്മകള്‍... ഗൃഹാതുരത്വങ്ങള്‍...

വായനയ്ക്കിടയ്ക്ക്‌ ഒരു ശ്രീക്കുട്ടി കയറിവന്നു... മുത്തശ്ശന്റെ കയ്യും പിടിച്ച്‌.... അപ്പോള്‍ ആ ശ്രീക്കുട്ടി ആയിരിക്കുമോ ഈ ശ്രീ... എങ്കില്‍ വേണ്ട... എന്റെ അധികപ്രസംഗം ഇവിടെ വേണ്ട... തന്നോടൊത്തവനോട്‌ വേണം അടരാടാന്‍ എന്നല്ലേ? അപ്പോള്‍ നിര്‍ത്താം....

ആശംസകള്‍.... എഴുതുക... ഒരു ഇടശേരി ടച്ചില്‍.....

ശ്രീ ഇടശ്ശേരി. said...

ശ്രീക്കും, വഴിപോക്കനും,
ബ്ലോഗാക്ഷരിക്കും, നന്ദി.
ആള്‍രൂപന്‍, കണ്ടതില്‍ സന്തോഷം..
ഈലോകത്ത് ഞാന്‍ പുതുമുഖമാണ്..
ഇടശ്ശേരി എന്നതു എന്റെ തറവാടാണ്..
കവി ,ഞാന്‍ കാണാത്ത മൂത്തമ്മാവനും..
പക്ഷേ ആന വാ പൊളിക്കുന്നതു പോലെ
അണ്ണാനാവുമോ?
അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലോ.
krishnamani..kru എന്ന അക്ഷരം എങ്ങനെ ആണ് എഴുതുന്നത്??..ശ്രീ യെ കണ്ടെത്തിയതില്‍
സന്തോഷം, ഉദ്ദേശവും അതു തന്നെ ആയിരുന്നു...
വീണ്ടും വരിക

ആൾരൂപൻ said...

ഞാനും ഇടശ്ശേരിയുടെ ബന്ധു തന്നെ. പക്ഷെ ബന്ധങ്ങളൊന്നും എനിക്കറിയില്ലെന്നു മാത്രം. അതുകൊണ്ടാണ്‌ 'ഞാന്‍ കുറ്റിപ്പുറത്തുകാരന്‍' എന്നു മാത്രം പറഞ്ഞു നിര്‍ത്തിയത്‌.

കൃഷ്ണമണി-യിലെ കൃ എന്നതിന്‌ krh എന്നു type ചെയ്യുക. ഋ എന്നതിന്‌ rh എന്നും.

ഞാന്‍ ശ്രീയെ കണ്ടെത്തുകയായിരുന്നില്ലല്ലോ. തിരിച്ചായിരുന്നില്ലേ? നന്ദി.

ആശംസകള്‍

ആൾരൂപൻ said...

It seems that your blog is not submitted to any blog aggregator.
A blog search failed to show any sign of it.

നിരക്ഷരൻ said...

ഞാനും കാണുന്നുണ്ട് ഇത്തരം കുറേ രൂപങ്ങളെ. നാട്ടില്‍ ചെന്നാല്‍ ഇനി അവിടത്തെ ലോക്കല്‍ പ്രേതങ്ങളെ കണ്ടാല്‍ വലിയ പേടി തോന്നില്ല.

ശ്രീ ഇടശ്ശേരി. said...

ആള്‍രൂപന്‍,ഞാന്‍ ഈ ലോകത്തെ ശിശുവാണു.
ഒന്നൊന്നായി പഠിച്ചു വരുന്നതെ ഉള്ളു.
now pls expln.me what is this bolg aggregater??how to enter in this?pls find time to explain this,this is a "request".thank u once again.

ശ്രീ ഇടശ്ശേരി. said...

നിരക്ഷരന്‍,ലോക്കല്‍ പ്രേതങ്ങള്‍ എന്നൊന്നുണ്ടോ??
:)

ആൾരൂപൻ said...

Shree, you are not there in this blog world nowadays, why?

You are now in Europe or in Kuttippuram?

Happy new year!!!!!!!!!!!!!