ഇതാണ് അല്‍ബര്‍ട്ട് മെമ്മോറിയല്‍ ക്ലോക്ക്. 1862ല്‍ ക്യൂന്‍ വിക്റ്റോറിയയുടെ ഭര്‍ത്താവായിരുന്ന പ്രിന്‍സ് അല്‍ബെര്‍ട്ട് മരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ലോക്ക്. കാസില്‍ പ്ലേസിലാണ് ഇത് സ്ഥിതിചെയ്യുന്നത് . 1865ല്‍ തുടങ്ങി, 1870ലാണ് ഇതിന്റെ പണി പൂര്‍ത്തി ആയത്. 43മീറ്ററാണ് ഇതിന്റെ ഉയരം. ഫാര്‍സെറ്റ് നദി തൂര്‍ത്ത സ്ഥലത്താണ് ഇത് പണിതിരിക്കുന്നത്. ഇന്നത്തെ ഹയ്യ് സ്റ്റ്ട്രീറ്റ് ആണിതു. ഇവിടെ പേരെടുത്ത എല്ലാ വലിയ ബ്രാന്റുകളുടെയുംഷോപ്പുകളും ഉണ്ട്. ഈ റോഡ് കാസില്‍ സ്ട്രീറ്റിന്റെ തുടര്‍ച്ചയാണ്.
ഇതാണ് കാസില്‍ പ്ലേസ്. 1600ആം നൂറ്റാണ്ടില്‍ ഇവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.. അതിന്റെ ഭാഗങ്ങളാണ് ആര്‍ച്ചോടുകൂടിയ ജനാലകള്‍. പിന്നീട വ്യാവസായിക നവോധാന കാലത്ത് ഈ സ്ഥലം ലിനെന്‍ വ്യവസായത്തിന്റെയും റീടെയിലിന്റെയും കേന്ദ്രമായിരുന്നു. അതു കൊണ്ടു തന്നെ നഗരത്തിന്റെ കേന്ദ്രവും ഇതു തന്നെ..1941ലെ ജര്‍മ്മന്‍ കാരുടെ ബോംബാക്രമണത്തോടെ ഇവിടം നശിച്ചു. എന്നാല്‍ ഇന്ന് ഈ സ്ഥലം അതിന്റെ എല്ലാ പ്രൌഡികളോടും കൂടി തിരിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ബെല്‍ഫാസ്റ്റ് നഗരത്തിനടിയിലൂടെ ഫാര്‍സെറ്റ് നദി ഇപ്പോഴും ഒഴുകുന്നുണ്ട്. അതു കൊണ്ടാണ് ഈ നഗരത്തിന്, മൌത്ത് ഒഫ് തി സാന്റ് ബാങ്ങ്ഗ് എന്നര്‍ത്ഥമുള്ള ബെല്‍ഫാസ്റ്റ് എന്നപേരു വന്നത്. ഇനി കാണാന്‍ പോകുന്നതാണ് ഒഡീസ്സി കൊമ്പ്ലെക്സ്.



